കല്ലടിക്കോട്: ദേശീയപാത കാഞ്ഞികുളം മില്ലിന് സമീപം മരം വീണ് ഗതാഗതം തട സപ്പെട്ടു. രണ്ട് മണിക്കൂറോളം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലുമാണ് പാതയോരത്ത് നിന്നിരുന്ന വലിയ ആല്‍മരം കടപുഴകി വീണത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്ന തിനാല്‍ അപകടം ഒഴിവായി. നാട്ടുകാര്‍ , കോങ്ങാട് ഫയര്‍ഫോഴ്സ്, കോങ്ങാട്, കല്ലടി ക്കോട് പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാ ണ്, കൊമ്പുകള്‍ മുറിച്ചുമാറ്റി മണ്ണ് മാന്തിയന്ത്രം ഉപയാഗിച്ച് റോഡിലെ തടസ്സങ്ങള്‍ മാ റ്റാനായത്. മണ്ണാര്‍ക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ ചെക്ക്പോസ്റ്റില്‍ നിന്നും തിരിഞ്ഞു കോങ്ങാട് വഴിയും, പാലക്കാട് നിന്നും വന്നിരുന്ന വാഹനങ്ങള്‍ എം.എല്‍.എ. റോഡ് വഴിയും തിരിച്ചു വിട്ടിരുന്നെങ്കിലും കിലോമീറ്ററുകള്‍ നീണ്ടു നിക്കുന്ന വാഹനങ്ങളുടെ വലിയ നിര ഉണ്ടായിരുന്നു.
