പാലക്കാട് : ഈ വര്‍ഷത്തെ കായകല്പ് പുരസ്കാരം കരസ്ഥമാക്കിയ പാലക്കാട് ജില്ല ആശുപത്രി, വനിതാ ശിശു ആശുപത്രികളെ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേ തൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഉദ്ഘാ ടനം ചെയ്തു. ഇരു ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും, നാല് സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഇതിനായി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.കായകല്പ് പുരസ്കാര ത്തിന് സംസ്ഥാനതലത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിക്ക് നാലാം സ്ഥാനവും വനിത ശിശു ആശുപത്രിക്ക് അഞ്ചാം സ്ഥാനവുമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. ജില്ലാ ആശു പത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ഷാബിറ, ജില്ലാ ആശുപത്രി സൂപ്രണ്ട് പി കെ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
