മണ്ണാര്‍ക്കാട് : ബസ് യാത്രയില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാം. സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 40 കിലോമീറ്റര്‍ ദൂരപരിധിയില്‍ സ്വകാര്യ ബസുകളില്‍ കണ്സഷന് ലഭിക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു. കണ്സഷന് കാര്‍ഡ് കാണിച്ചിട്ടും കണ്സഷന് അനുവദിക്കാതിരിക്കുക, കൂടുതല്‍ നിരക്ക് ഈടാക്കുക, ഇരിക്കാന്‍ സീറ്റ് നല്കാതിരി ക്കുക, ബസില്‍ കയറ്റാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാവുന്നതാണ്. ഇത്തരം പരാതി കള്‍ വീഡിയോ സഹിതം നല്‍കണമെന്ന് ആര്.ടി.ഒ നിര്‍ദേശിച്ചു.
2.5 കിലോമീറ്റര്‍ വരെ ഒരു രൂപയും 2.5 കിലോമീറ്റര്‍ മുതല്‍ 7.5 കിലോമീറ്റര്‍ വരെ രണ്ട് രൂപയും 7.5 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ മൂന്ന് രൂപയും 20 മുതല്‍ 27.5 കിലോമീറ്റര്‍ വരെ നാല് രൂപയും 27.5 മുതല്‍ 37.5 കിലോമീറ്റര്‍ വരെ അഞ്ച് രൂപയും 37.5 മുതല്‍ 40 കിലോമീറ്റര്‍ വരെ ആറ് രൂപയുമാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ട യാത്രാ നിരക്ക്.
പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍:
പാലക്കാട് ആര്.ടി. ഓഫീസ്: 9189616809, ജോയിന്റ് ആര്.ടി.ഒഫീസുകള്‍: പട്ടാമ്പി -8547639052, ഒറ്റപ്പാലം – 8547639052, മണ്ണാര്‍ക്കാട്- 8547639050, ആലത്തൂര്‍ -8547639049, ചിറ്റൂര്‍-8547639070
