മണ്ണാര്‍ക്കാട് : വിമുക്തി മിഷനിലൂടെ 2018 മുതല്‍ പാലക്കാട് ജില്ലയിലെ 1358 പേര് ലഹ രിമുക്തരായതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അട്ടപ്പാടി കോട്ട ത്തറയിലുളള ഡി അഡിക്ഷന് സെന്ററിലെ ചികിത്സയിലൂടെയാണ് 1358 പേര് ലഹരി മുക്തരായത്. നിരവധിപേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും സാധിച്ചു. ലഹരി മുക്തിക്കാ യി പ്രവേശിപ്പിക്കപ്പെടുന്ന വ്യക്തിക്കും കൂട്ടിരിപ്പുകാര്‍ക്കും കോട്ടത്തറയിലുളള ഡി അ ഡിക്ഷന്‍ സെന്ററില്‍ താമസവും ചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണ്. 21 ദിവസ മാണ് ചികിത്സാ കാലഘട്ടമെങ്കിലും സാഹചര്യമനുസരിച്ച് കാലയളവ് വ്യത്യസ്തമാകാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ വൈസ് ചെയര്‍മാനുമായ സമിതിയാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നിയന്ത്രിക്കുന്നത്. വാര്‍ഡ് തലം വരെ സമിതിയുടെ പ്രവര് ത്തനങ്ങള് ജില്ലയില്‍ കാര്യക്ഷമമായി നടന്നു വരുന്നു. 2024 -25 ല്‍ മാത്രം 13,394 റെയ്ഡുക ള്‍ ജില്ലയില്‍ നടത്തി. ഇതില്‍ 1800 അബ്കാരി കേസുകള്‍, 525 എന്‍ഡിപിഎസ് (നാര്‍കോ ട്ടിക് ആന്‍ഡ് സൈകോട്രോപിക് സബ്സറ്റന്‍സ്), 6998 കോട്പ (സിഗററ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട് 2003) കേസുകളും രജിസ്റ്റര്‍ ചെയ്തു.
മദ്യവര്ജ്ജനത്തോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിന് തടയിടുന്നതിനായി സംസ്ഥാ ന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് വിമുക്തി മിഷന്. ജില്ലയിലെ സ്കൂള്‍/കോ ളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതു ജനങ്ങള്‍ക്കിടയിലും, വിവിധ ക്ലബുകള്‍, സംഘടനകള്‍, ഉന്നതികള്‍, കോളനികള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കര ണ ക്ലാസുകളും പരിപാടികളും വിമുക്തിയുടെ ഭാഗമായി നടന്നു വരുന്നു. മെയ് 31ന് പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ മാരത്തോണ്‍, ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളില്‍ കുട്ടികളുടെ ബിനാലെ, ജൂ ണ് 26ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ സ്കൂള്‍ പാര്‍ലമെന്റ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ജില്ലാതല ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി, ലഹരിക്കെ തിരെ ഫ്ലാഷ് മോബ്, റാലി തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു.
കായികപ്രവൃത്തികളിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം കഴിവുക ളെ വളര്‍ത്തിയെടുക്കാനും ‘ഉണര്‍വ് – ലഹരിക്കെതിരെ കായിക ലഹരി’ എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പട്ടഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കായിക ഉപകരണങ്ങള്‍ വാങ്ങി നല്കി. അഗളി ജി വി എച്ച് എസ് എസ് സ്കൂളില്‍ കായിക ഉപകരണങ്ങള്‍ക്കും ഫുട്ബോള്‍-വോളിബോള്‍ കോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്കി. അഞ്ച് ലക്ഷം രൂപ വീതമാണ് രണ്ട് സ്കൂളുകള്‍ക്കും നല്‍കിയത്. രണ്ട് വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും വിവിധ എക്സൈസ് റെയ്ഞ്ച് പരിധികളില്‍ നിന്ന് മൂന്ന് സ്കൂള്‍ക്ക് വീതം 78 സ്കൂളു കളില്‍ പതിനായിരം രൂപ ചെലവില്‍ ജേഴ്സിയും കായിക ഉപകരണങ്ങളും വാങ്ങി നല് കി. തുടര്‍ന്ന് ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ/ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെ ന്റുകളും സംഘടിക്കുന്നു. പദ്ധതിയുടെ ഭാഗമായി 2025- 26 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളില്‍ 2.50 ലക്ഷം രൂപ വീതം വില വരുന്ന കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യും.
