മണ്ണാര്‍ക്കാട് : മുന്മുഖ്യമന്ത്രിയുടെ ഓര്‍മ്മയ്ക്കായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമി ട്ട് മണ്ണാര്‍ക്കാട് ആസ്ഥാനമായി ഉമ്മന്‍ചാണ്ടി ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷ ന് പ്രവര്‍ത്തനമാരംഭിച്ചു. ഫൗണ്ടേഷന്റെ ഔപചാരിക ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി അ നുസ്മരണ സമ്മേളനവും നാളെ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വഹിക്കുമെന്ന് സംഘാട ക സമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പന് മുഖ്യാതിഥിയാകും. ട്ര സ്റ്റിന്റെ ലോഗപ്രകാശനവും നിര്‍വഹിക്കുമെന്ന് ഭാരവാഹികളായ പി.അഹമ്മദ് അഷ് റഫ്, ജനറല്‍ സെക്രട്ടറി അസീസ് ഭീമനാട്, ട്രഷറര്‍ സക്കീര്‍ തയ്യില്‍, വൈസ് പ്രസിഡ ന്റുമാരായ ഇ.ശശിധരന്, എ.അസൈനാര്‍, ജോയിന്‍ സെക്രട്ടറിമാരായ കെ.ഫിലിപ്പ്, ടി.കെ സതീശന് എന്നിവര്‍ അറിയിച്ചു.
