മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടാനശല്യം നേരിടുന്ന മണ്ണാര്‍ക്കാട് വനംഡിവിഷനില്‍ കാട്ടാനകളെ തുരത്തുന്നതിനായി ഒരു സീസണില്‍മാത്രം ദ്രുതപ്രതി കരണസേന വാങ്ങുന്നത് ഒന്നരലക്ഷംരൂപയുടെ പടക്കം. ഇതില്‍ ബഹൂഭൂരിപക്ഷവും ചിലവഴിക്കേണ്ടിവരുന്നത് കാട്ടാനകള്‍ സ്ഥിരസാന്നദ്ധ്്യമായ തിരുവിഴാംകുന്ന് ഫോറ സ്റ്റ് സ്റ്റേഷനിലാണ്. വനംഡിവിഷനിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷന് പരിധികളിലായി പ്രതിവര്‍ഷം കാട്ടാനകളിറങ്ങുന്നത് 500നടുത്തെന്ന് ഓഫിസ് രേഖകളിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതലിറങ്ങുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലും. വര്‍ഷ ത്തില്‍ 350-370 തവണയെങ്കിലും ഇവിടെ കാട്ടാനകളെത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കാട്ടാനശല്യമുള്ളതായി പറയുന്നത് ഇവിടെയാണെന്ന് വനപാലകര്‍തന്നെ പറയുന്നു.
വനാതിര്‍ത്തിയില്‍ പ്രതിരോധവേലി നിര്‍മിച്ചും ഉറക്കമിളച്ച് കാട്ടാനകളെ തുരത്തിയും ഇവയ്ക്ക് തമ്പടിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. പടക്കംപൊട്ടിച്ചും പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചുമാണ് ആര്‍ആര്‍ടി യും സ്റ്റേഷന് ജീവനക്കാരും പ്രാദേശിക പ്രതികരണസേനയും ഇവിടെ ആനകളെ തുര ത്തുന്നത്. തമിഴ്നാട്ടില്‍നിന്നും എത്തിക്കുന്ന ലോഞ്ചര്‍, വലിയ ഗുണ്ട് എന്നിവയാണ് പൊ ട്ടിക്കുന്നത്. മേയ് മാസംമുതല്‍ ഒക്ടോബര്‍വരെയുള്ള ആറുമാസമാണ് കാട്ടാനകള്‍ കൂ ടുതലും ഇറങ്ങുന്നത്. ആഴ്ചയില്‍ നാലുതവണയെങ്കിലും കാട്ടാനകള്‍ ജനവാസമേഖല യ്ക്ക് സമീപമെത്തുന്നുണ്ട്. ഇക്കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം 14തവണയാണ് രാത്രിയും പകലുംനീണ്ട തുരത്തല്ദൗത്യം ആര്‍ആര്‍ടിയും വിവിധസ്റ്റേഷനുകളിലെ വനംവകുപ്പ് ജീവനക്കാരും നടത്തിയിട്ടുള്ളത്. ചെറിയ തോതിലുള്ള ഡ്രൈവുകള്‍ ഇതി നുപുറമേയും ഉള്‍പ്പെടുന്നു. ചില മാസങ്ങളില്‍ കൂടുതലായും കാട്ടാനക്കൂട്ടമെത്തുന്നുണ്ട്. 2023 നവംബറില്‍ 18 തവണയും ഡിസംബറില്‍ 34 തവണയും ഇവിടെ കാട്ടാനകളെത്തി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് 2024 ല്‍ നവംബര്‍ മാസത്തി ല്‍ നാലുതവണയും ഡിസംബര്‍ മാസത്തില്‍ മൂന്നുതവണയുംമാത്രമേ ആനയിറങ്ങിയി ട്ടുള്ളു. എന്നാല്‍ ഈ വര്‍ഷം വീണ്ടും കാട്ടാനകള്‍ സ്ഥിരസാനിധ്യമായിരിക്കുകയാണ്. ചക്ക തിന്നാനായാണ് ഇവ കൂടുതലുമെത്തുന്നത്. വാഴ,തെങ്ങ്,കുമുക് കൃഷികളും നശിപ്പിക്കുന്നു.
തിരുവിഴാംകുന്നിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയാണ് കാട്ടാനശല്യം വര്‍ധിച്ച തിന് പിന്നിലുള്ള കാരണങ്ങളിലൊന്ന്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബ ഫര്‍സോണ്‍ മേഖല അതിരിടുന്നതിനാല്‍ ഇവിടെനിന്നും കാട്ടാനകള്‍ കൂടുതലായും എത്തുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്മുതല് അലനല്ലൂര്‍ പഞ്ചായ ത്തിലെ എടത്തനാട്ടുകര പൊന്പാറവരെയുള്ള 39 കിലോമീറ്ററാണ് വനാതിര്ത്തിയു ള്ളത്. 10കിലോമീറ്ററില്‍ സൗരോര്ജ്ജതൂക്കുവേലിയും പൂര്‍ത്തിയായിട്ടുണ്ട്. ഇടവിട്ടുള്ള ജനവാസമേഖലകള്‍ക്കും കൃഷിയിടങ്ങള്‍ക്കു ചുറ്റുമാണ് വനം അതിരിടുന്നത്. പാണ ക്കാടന്‍ മലയിലാണ് ഇവ കൂടുതലായി തമ്പടിക്കുന്നത്. കൂടാതെ മുളകുവള്ളം, മണ്ണാ ത്തി, കാഞ്ഞിരംകുന്ന് ഭാഗങ്ങളിലും ആനകളിറങ്ങുന്നു. 2018 ല്‍ കരടിയോടുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആദിവാസി നഗറിലുള്ളവരും അതിര്‍ത്തിയിലെ കുടിയേ റ്റക്കാരും കാടിറങ്ങിയതോടെ ജനസാനിധ്യവുംകുറവായി. കാട്ടാനകള്‍ കൂടുതലായി എത്താന്‍ ഇതും കാരണമാണെന്ന് വനംവകുപ്പും പറയുന്നു.
