തെങ്കര: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തീകരിച്ച മണലടി ജവഹര്‍ നഗര്‍ ഡ്രൈനേജ് ആന്‍ഡ് ഫുട്പാത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ചെറൂട്ടി നിര്‍വ ഹിച്ചു. തെങ്കര പഞ്ചായത്ത് മെമ്പര്‍ സി.കെ ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ മുഖ്യാതിഥിയായി. ടി.എ സലാം മാസ്റ്റര്‍, ഗിരീഷ് ഗുപ്ത, ലത്തീഫ് വെള്ളാരംകുന്ന്, ശിവദാസന്‍ കുന്നത്ത്, റഷീദ് വട്ടപറമ്പ്, ടി.എ ഷുക്കൂര്‍, സി. പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
