മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഈ നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയശുചീകരണം നടത്തും. പൊതുസ്ഥലങ്ങളുടെ ശുചീ കരണം മൂന്നാം ശനിയാഴ്ചകളിലും സ്കൂള്‍, കോളജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ശുചീകരണം മൂന്നാമത്തെ വെള്ളിയാഴ്ചകളിലും നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. സംസ്ഥാന-ജില്ലാ-തദ്ദേശസ്ഥാപന തലങ്ങളില്‍ ജൂലായ് 19 മുതല്‍ ഈ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ സംഘടനകളുടെ യോഗം ചേര്‍ന്ന് ജനകീയ പ്രവര്‍ത്തനമായി ഇത് നടത്തണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിര്‍ദേശിച്ചു.
പ്രാദേശിക ക്ലബ്ബുകള്‍, വായനശാലകള്‍, റെസിഡന്‍സ്-വെല്‍ഫെയര്‍ അസോസിയേ ഷനുകള്‍, രാഷ്ട്രീയ സംഘടനകള്‍, മത-സാമുദായിക സംഘടനകള്‍, യുവജന സംഘട നകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി എല്ലാ ബഹുജന സന്നദ്ധ സംഘടകളെയും ഏകോ പിപ്പിച്ച് പ്രവര്‍ത്തനം നടത്തണം. ശുചീകരിക്കുന്ന സ്ഥലങ്ങള്‍ ഭരണസമിതി ഓരോ മാ സവും ആദ്യയോഗത്തില്‍ തെരഞ്ഞെടുക്കണം. ജനകീയശുചിത്വസമിതികളുടെ പ്രവര് ത്തനം വിപുലീകരിക്കണം. നവംബര്‍ മാസംവരെ ഈ പ്രവര്‍ത്തനം തുടരണം. വൃത്തി യാക്കിയ പ്രദേശങ്ങളുടെ തുടര്‍പരിപാലനം, സൗന്ദര്യവത്കരണം എന്നിവയും ജനകീയ സമിതികളെ ഏല്പിക്കണം. സ്ഥാപനങ്ങളിലെ ക്ലീനിങ്ങിന് തദ്ദേശസ്ഥാപനങ്ങള്‍ ഉടമക ളുടെ യോഗം ചേര്‍ന്ന് നിര്‍ദ്ദേശം നല്‍കണം.
എല്ലാ സ്ഥാപനങ്ങളിലും ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതി നുള്ള ബിന്നുകള്‍ ഉണ്ടെന്നും ജൈവമാലിന്യത്തിനായി ഉറവിട സംസ്കരണ സംവി ധാനം അംഗീകൃത ഏജന്‍സിക്ക് കൈമാറല്‍, അജൈവമാലിന്യം ഹരിത കര്‍മ്മ സേ നയ്ക്ക് കൈമാറല്‍ എന്നിവയും ഉറപ്പുവരുത്തണം. കൊതുക് പ്രജനന കേന്ദ്രങ്ങളും വെള്ളംകെട്ടിക്കിടക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. പരിസരം ശുചിയാക്കി വലി ച്ചെറിയല്‍ മുക്തമാക്കണം. സംസ്ഥാന-ജില്ലാതലങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ വൃത്തിയായി പരിപാലിക്കുന്ന സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. തദ്ദേശസ്ഥാപനതലത്തിലും ഇത്തരം അവാര്‍ഡു കള്‍ നല്‍കും. ജനകീയശുചീകരണപരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭയില്‍ ജൂലായ് 19ന് രാവിലെ 9.30 ന് തദ്ദേശഭരണമന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും.
