നിയന്ത്രണമേഖലകളില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചു
കുമരംപുത്തൂര്‍: നിപസ്ഥിരീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വളര്‍ത്തുമൃഗങ്ങളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. മൃഗസംരക്ഷണവകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് സാമ്പിള്‍ ശേഖരണം നടത്തുന്നത്. നിപ സ്ഥിരീകരിച്ച മോതി ക്കല്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 10 കന്നുകാലികള്‍, 11 ആടുകള്‍, ഒരു നായ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ രക്തരസം വേര്‍തിരിച്ച് ഭോപ്പാലിലുള്ള ഹൈസെക്യുരിറ്റി ലാബിലേക്ക് അയക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസം തെരുവുനായ്ക്കളുടെ രക്തസാമ്പി ളുകളും ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തീവ്രബാധിത മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗ മായി കൂടുതല്‍ പൊലുസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലാ യി 100ലധികം പൊലിസുകാരെയാണ് പിക്കറ്റ് പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുള്ളത്. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാര്‍, മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. എം.സന്തോഷ് കുമാര്‍ എന്നിവര്‍ വിവിധ ഇടങ്ങളിലെ പിക്കറ്റ് പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. നിയന്ത്രണമേ ഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ ചൊല്ലി യാത്രക്കാരും സന്നദ്ധപ്രവര് ത്തകരും പൊലിസും തമ്മിലുള്ള വാക്കേറ്റങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കുന്ന സാഹച ര്യത്തിലാണിത്. കഴിഞ്ഞദിവസങ്ങളില്‍ ചെറിയ തോതില്‍ ഇളവുകള്‍ നല്‍കിയത് വ്യാ പകമായ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.
തീവ്രബാധിതമേഖലയിലുള്ളവര് ജോലിക്കും മറ്റുമായി നഗരത്തിലെത്തുന്നതായി പരാതിയുണ്ടെന്ന് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് മുന്നോടിയായി സമ്പര്‍ക്കം ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ പാലിക്കണ മെന്ന് ചെയര്മാന് ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച് നഗരസഭാ പരിധിയില്‍ മൈക്കിലൂ ടെയുള്ള വിളംബരവുമുണ്ടായി. നിപ സ്ഥിരീകരണവും മറ്റുമായി ആരോഗ്യവകുപ്പില്‍ നിന്നുള്‍പ്പെടെ ഔദ്യോഗികമായി വിവരങ്ങള്‍ ലഭിക്കാന്‍ വൈകുന്നതായി കുമരംപു ത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് പറഞ്ഞു. അതിനാല്‍ ആവശ്യ മായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ജനങ്ങളില്‍നിന്നും പരാതികള്‍ വരുന്നുണ്ടെന്നും വിഷയം പരിഹരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
കുമരംപുത്തൂര്‍ പഞ്ചായത്തിലും മണ്ണാര്‍ക്കാട് നഗരസഭയിലും വീടുകള്‍തോറുമുള്ള ആരോഗ്യവകുപ്പിന്റെ പനിസര്വേയും നടന്നുവരുന്നുണ്ട്. ഇന്നലെ മണ്ണാര്‍ക്കാട് നഗരസഭയിലെ ഗോവിന്ദാപുരം, ഒന്നാം മൈല്‍ വാര്‍ഡുകളിലെ 159 വീടുകളിലും, കുമരംപുത്തൂരിലെ വേണ്ടാംകുര്ശ്ശി വാര്‍ഡിലെ 524 വീടുകളിലും ആരോഗ്യവ കുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. അസ്വഭാവിക രോഗലക്ഷണങ്ങളുള്ള ആരേയും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
