മണ്ണാര്‍ക്കാട്: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസിന് മുന്പില് പടക്കം പൊട്ടിച്ച ആളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി കല്ലടി മുഹമ്മദ് അഷ്റഫ് (33)നെയാണ് സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ അറ സ്റ്റുചെയ്തത്. യാതൊരുവിധ അനുമതിപത്രവുമില്ലാതെ മനുഷ്യജീവന് അപകടം ഉണ്ടാ കത്തക്കവിധത്തിലും പാര്‍ട്ടിയില്‍ സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഉദാ സീനമായി പടക്കം പൊട്ടിച്ചെന്നായിരുന്നു പരാതി. ശനിയാഴ്ച രാത്രി 8.30നാണ് പാലക്കാ ട്-കോഴിക്കോട് ദേശീയപാതയോരത്തുള്ള പാര്‍ട്ടി ഓഫിസിന് മുന്നില്‍ പടക്കംപൊട്ടി യത്. പരാതിപ്രകാരം പൊലിസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ഫോറന്‍സിക് വിഭാഗവും തെളിവുശേഖരിച്ചു. പാര്‍ട്ടിനേതാക്കളും പ്രവര്ത്തകരുമുള് പ്പെടെ വന്‍ജനാവലിയും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തുടര്‍ന്നാണ് അഷ്റഫിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് ഒറ്റപ്പാലം മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി.
