മണ്ണാര്‍ക്കാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് മണ്ണാര്‍ക്കാട് ഉപജില്ല കമ്മിറ്റി ഭാഷാസമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും നെല്ലിപ്പുഴ ദാറുന്ന ജാത്ത് ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ നടന്നു. മുസ്ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. ഉപജില്ല പ്രസിഡന്റ് മുഹമ്മദലി കല്ക്കണ്ടി അധ്യ ക്ഷനായി. റവന്യൂ ജില്ലാ പ്രസിഡന്റ് കരീം മുട്ടുപാറ, സംസ്ഥാന കൗണ്‍സില്‍ അലി കെ. ആര്യമ്പാവ് സമ്മാന ദാനം നിര്‍വഹിച്ചു. ഡോക്ടറേറ്റ് നേടിയ ഷാജി മാസ്റ്റര്‍, ജില്ലയിലെ മികച്ച ബി. എല്‍. ഒ ആയി തെരഞ്ഞെടുത്ത പി. മുസ്തഫ മാസ്റ്റര്‍,എല്‍. എസ്. എസ്., യു. എസ്.എസ്.എസ്.എസ്.എല്‍.സി.,പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാ ര്‍ത്ഥികള്‍ തുടങ്ങിയവരെ അനുമോദിച്ചു.ഉപജില്ല ജനറല്‍ സെക്രട്ടറി ഹംസക്കുട്ടി പയ്യ നെടം, അലിഫ് വിംഗ് ചെയര്മാന് കെ.അബ്ദുല്‍ നാസര്‍, ജില്ലാ ഭാരവാഹികളായ മുനീര്‍ താളിയില്‍, അസ്ലം കിളിരാനി, ഷിഹാബുദീന്‍ നാലകത്ത്, ഡോക്ടര്‍ ഷാജി, പി. മുഹമ്മദ് മുസ്തഫ, മന്‍സൂര്‍. പി., മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍. പി. വിഭാഗ ത്തില്‍ ഉപ്പുകുളം സെന്റ് തോമസ് എല്‍. പി. സ്കൂളിലെ ഇമ്രാന്, യു. പി. വിഭാഗത്തില്‍ പുളിക്കല്‍ ജി. യു. പി. സ്കൂളിലെ ഫാത്തിമ നജ. വി. ജി., ഹൈസ്കൂള്‍ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എം. ഇ. എസ്. എച്ച്. എസ്. എസ്സിലെ നജ. പി. എച്ച്, ഹയര്‍ സെക്കന്ററി വിഭാ ഗത്തില്‍ എം. ഇ. എസ്. എച്ച്. എസ്. എസ്സിലെ ശദ ഫാത്തിമ. കെ എന്നീ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
