മണ്ണാര്‍ക്കാട്: കൃപ വാട്സ് ആപ്പ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച നിലമ്പൂര്‍ ഉപതി രഞ്ഞെടുപ്പ് പ്രവചനമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. വിജയികളായ ഗോവിന്ദന്‍കുട്ടി, ഗോപാലകൃഷ്ണന്, അലി അക്ബര്‍, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് റഫീഖ്, അനീഷ് കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. എം.കെ.ഹരി ദാസ്, ഉണ്ണിമേനോന്, സാഹിറബക്കര്, നിതീഷ് ജോസഫ്, കൂട്ടായ്മ അഡ്മിന് കൃഷ്ണദാസ് കൃപ എന്നിവര്‍ സംസാരിച്ചു.
