താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് : പേവിഷപ്രതിരോധ കുത്തിവെപ്പ് നല്കാന് തെരുവുനായ്ക്കളെ പിടികൂടു ന്നതിന് പഞ്ചായത്തുതലത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃ ത്വത്തില്‍ പരിശീലനം നല്‍കും. ഇതിന് മൃഗസംരക്ഷണ വകുപ്പ് തീരുമാനമെടുത്തതാ യി വകുപ്പ് പ്രതിനിധി താലൂക്ക് വികസന സമിതിയോഗത്തില്‍ അറിയിച്ചു. വെറ്ററിനറി ഡോക്ടര്‍മാരുടെ ജില്ലാതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ പരിശീലനംസിദ്ധിച്ചവരുണ്ടെങ്കിലും ലഭ്യതക്കുറവുണ്ട്. ഒരു നായക്ക് കുത്തിവെപ്പെടു ക്കാന്‍ 500രൂപയാണ് ചെലവുവരുന്നത്. പഞ്ചായത്തുകള്‍ ഇതിനായി പ്രത്യേകം ഫണ്ട് അ നുവദിക്കുന്നത് സഹായകമാകുമെന്നും പ്രതിനിധി ചൂണ്ടിക്കാട്ടി.
താലൂക്ക് ഗവ.ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവും യോഗത്തില്‍ ചര്‍ച്ചയായി. ദിവസവേതനാടിസ്ഥാനത്തിലെങ്കിലും ഡോക്ടര്‍മാരെ നിയമിക്കണമെന്ന അഭിപ്രായ വുമുയര്ന്നു. താലൂക്ക് ആശുപത്രിയെ ജില്ലാആശുപത്രിയാക്കി ഉയര്‍ത്താന്‍ നഗരസഭയു ടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാകുന്നില്ലെന്നും ആരോപണമുയര്‍ന്നു. ചൊവ്വ, വ്യാഴം ദി വസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട്നാലുവരെ താലൂക്ക് ആശുപത്രിയില്‍ കൗമാര ആരോഗ്യ കൗണ്‍സിലിങ് ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് പ്രതിനിധി അറി യിച്ചു. എല്ലാമാസവും അവസാനത്തെ വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. നിപയുമായി ബന്ധപ്പെട്ട് താലൂക്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് പ്രതിനിധി അറിയിച്ചു.
കോട്ടോപ്പാടം പഞ്ചായത്തിലെ കുതിരംപട്ട ആരോഗ്യകേന്ദ്രത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യവ്യക്തി സ്ഥലം നല്‍കിയിട്ടും തുടര്‍നടപടികള്‍ വൈകുകയാണെന്നും യോഗ ത്തില്‍ ആക്ഷേപമുയര്‍ന്നു. തെങ്കര-ആനമൂളി റോഡിലേയും കുമരംപുത്തൂര്‍-ഒലിപ്പുഴ പാതയിലേയും കുഴികള്‍ അടിയന്തരമായി നികത്തണമെന്നും ആവശ്യമുയര്‍ന്നു. നില വില്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നതെന്നും വിവിധ അപ കടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും പൊതുപ്രവര്‍ത്തകര്‍ ഉന്നയിച്ചു. കുഴികള്‍ നികത്തു ന്നുണ്ടെങ്കിലും മഴയില്‍ ഇവ വീണ്ടും തകരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോ ഡുകളുടെ ശോച്യാവസ്ഥസംബന്ധിച്ച് കെആര്‍എഫ് ബി എക്സി. എന്‍ജിനീയര്‍ക്ക് കത്തുനല്കാനും യോഗം തീരുമാനിച്ചു.
താലൂക്ക് വികസനസമിതി അംഗം ടി.കെ സുബ്രഹ്മണ്യന് അധ്യക്ഷനായി. ഭൂരേഖ തഹ സില്‍ദാര്‍ ടിജോ ടി. ഫ്രാന്‍സിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി. വിനോദ്, അബ്ദുള്‍സലീം പാറക്കോട്, പൊതുപ്രവര്‍ത്തകരായ എ.കെ. അബ്ദുള്‍ അസീസ്, ബാലന് പൊറ്റശ്ശേരി, മോന്‍സി തോമസ്, സദഖത്തുള്ള പടലത്ത്, അബ്ദുള്ള, മനോജ് എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
