മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ കൊടുവാളിക്കുണ്ടിന് സമീപത്തെ റോഡില്‍ വവ്വാലിനെ ചത്തുവീണ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധി കളും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ ത്തെ വൈദ്യുതി തൂണിനുസമീപമായാണ് വവ്വാലിനെ ചത്തനിലയില്‍ കണ്ടെത്തിയത്. വൈദ്യുതി ലൈനില്‍നിന്നും ഷോക്കേറ്റാണ് വവ്വാല് ചത്തതെന്ന് ഉറപ്പാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി വവ്വാലിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വെറ്ററിനറി പോളിക്ലിനി ക്കിലെ സര്ജന് ഡോ. സുധി അറിയിച്ചു.
