മണ്ണാര്‍ക്കാട് : ഹൈമാസ്റ്റ് ലൈറ്റ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെ ട്ടുള്ള ഫ്ലെക്സ് ബോര്‍ഡ് നഗരസഭാ പരിധിയിലെ പൊതുനിരത്തില്‍ സ്ഥാപിച്ചതിന് നഗരസഭ പിഴയിട്ടു. ഇത് സംബന്ധിച്ച് സംഘാടകന്‍ നോട്ടീസ് നല്കി. രണ്ട് ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് 10,000 രൂപ പിഴയടയ്ക്കാനാണ് നിര്‍ദേശം. നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍, കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതിന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തില്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനമുണ്ട്. ഇതെല്ലാംപ്രകാരമാണ് നടപടി. നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനകം പിഴഅടച്ച് ബോര്‍ഡുകള്‍ തിരികെ കൊണ്ടുപോകണമെ ന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് സെക്രട്ടറിയുടെ അറി യിപ്പ്. കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടിയു ടെ കൊടികളും ഫ്ലെക്സ് ബോര്‍ഡുകളും നീക്കം ചെയ്യുകയുണ്ടായി.
