മണ്ണാര്‍ക്കാട്: പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യബസിലെ യാത്രക്കാരനില്‍ നിന്നും 2.344 കിലോഗ്രാം കഞ്ചാ വ് ശേഖരം പിടികൂടി. ഒഡീഷ കോരാപത്ത് ബിജാപുര്‍ ജയന്ത്ഗിരി അമ്പാദഗുഡയില് ഓം പ്രകാശ് പൂജാരി (26) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ 5.30ന് മണ്ണാര്‍ക്കാട് ആശു പത്രിപ്പടിയില്വെച്ചാണ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.

സി.ഐ. എം.ബി രാജേഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. എ.കെ ശ്രീജിത്ത്, ജൂനിയര്‍ എസ്.ഐ. ജസ്വി ന് ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയുടെ കൈവശമു ണ്ടായിരുന്ന ബാഗില്‍ ചെറിയ കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറ ത്തേക്കാണ് ഇയാള്‍ ബസ് ടിക്കറ്റ് എടുത്തിരുന്നത്. ഒഡിഷയില്‍ നിന്നുമാണ് കഞ്ചാവ് പണംനല്‍കി വാങ്ങിയതെന്നും മലപ്പുറത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതാണെ ന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു.

എസ്.ഐ. സി.പി സുഹൈല്‍, സീനിയര്‍ സിവില്‍ പൊ ലിസ് ഓഫിസര്‍ മുബാറക് അലി, ഹാരിസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. നാട്ടുകല്‍ സിഐ എ. ഹബീബു ള്ളയും അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ ത്തി.
