അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ളകര്ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണക്കാല പുഷ്പകൃഷി ആരംഭിച്ചു. കുളപ്പറമ്പ് പ്രദേശത്ത് 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡ ന്റ് വി അബ്ദുള്ള, സെക്രട്ടറി പി.ശ്രീനിവാസന്, ഡയറക്ടര്‍ ടി.രാജകൃഷ്ണന്, യുവ കര്‍ഷ കന് സി.പി. വിജയന് മാസ്റ്റര്‍ എ. വിനോദ്, സി.പി അനില്‍കുമാര്‍, സി.പി മോഹന്‍ദാസ്, മുഹമ്മദ് അമീന് എന്നിവര്‍ പങ്കെടുത്തു.
