മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജിന്റെ പുതിയ അലുമിനി അസോസിയേഷന് നിലവില്‍ വന്നു. എം.പുരുഷോത്തമനെ പ്രസിഡന്റായും യൂനസ് സലീമിനെ സെക്രട്ട റിയായും തിരഞ്ഞെടുത്തു. എം.എ ഇസ്ഹാഖ്, സജിത് (വൈസ് പ്രസിഡന്റ്), പി.വി അപൂര്‍വ്വ, കെ.യു ഹംസ (ജോ.സെക്രട്ടറി), അഡ്വ.യൂസഫലി (ട്രഷറര്‍). കല്ലടി കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ എല്ലാ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും പുതിയ അസോസി യേഷനില്‍ അംഗത്വമെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോളജില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ്, വൈസ് പ്രിന് സിപ്പല് ടി.കെ ജലീല്‍, അലുമിനി കോഡിനേറ്റര്‍ പി.എം സലാഹുദ്ദീന് എന്നിവരും പങ്കെടുത്തു.
