മണ്ണാര്‍ക്കാട് : കൊടിതോരണങ്ങളും ഫ്ലെക്സ് ബോര്‍ഡുകളും നീക്കം ചെയ്യുന്നതുമാ യി ബന്ധപ്പെട്ട് നഗരത്തില്‍ സി.പി.ഐയുടെ പ്രതിഷേധം. നഗരസഭാ ഉദ്യോഗസ്ഥരെ ത്തിയ വാഹനം നേതാക്കള്‍ വഴിയില്‍ തടഞ്ഞു. ഇന്നലെ രാവിലെ 10.30ഓടെയായിരു ന്നു സംഭവം. സി.പി.ഐ. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാര്‍ഥി യുവജന ംഗമത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധഇടങ്ങളില്‍ കൊടികളും മറ്റും സ്ഥാപി ച്ചിരുന്നു. നടപ്പാതയിലെ കൈവരികളിലടക്കമാണ് കൊടികളടക്കം ഉണ്ടായിരു ന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയില്‍ നിന്നും നടപടിയു ണ്ടായത്. നീക്കം ചെയ്യാത്തപക്ഷം പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ തന്നെ പ്രവര്‍ത്തകര്‍ കൊടികള്‍ നീക്കം ചെയ്തു. അതേ സമയം നഗരത്തിന്റെ പലഭാഗങ്ങളിലും എം.എല്‍.എയുടേയും ചെയര്‍മാന്റെയും ഉള്‍പ്പെടുന്ന ചിത്രങ്ങളുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് നീക്കം ചെയ്യുന്നില്ലെ ന്നാരോപിച്ച് സി.പി.ഐ. രംഗത്തെത്തി. നഗരസഭാ സെക്രട്ടറിയ്ക്കും പരാതി നല്കി. ഇതുപ്രകാരം ഉദ്യോഗസ്ഥരെത്തിയ വാഹനത്തെ വടക്കുമണ്ണം വിജയജ്യോതി ഓഡി റ്റോറിയത്തിലേക്ക് പോകുന്ന വഴിയില്‍വെച്ച് നേതാക്കള്‍ തടഞ്ഞു. ഫ്ലെക്സ് ബോര് ഡുകല് നീക്കം ചെയ്യാതെ സ്ഥലത്ത് നിന്നും വിട്ടയക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പലയിടങ്ങളിലുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കി. ഇത്തരത്തിലുള്ള 28 ഫ്ലെക്സ് ബോര്‍ഡുകളാണ് വിവിധ ഭാഗങ്ങളിലുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. ഓരോ ബോര്‍ഡിനും 5000 രൂപ പിഴയിട്ട് തുക എം.എല്‍.എ, നഗരസഭാ ചെയര്മാന് എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.ഐ. അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്, എ.വൈ.എഫ്. നേതാവ് പി.കബീര്‍, മറ്റുനേതാക്കളായ എ.കെ അബ്ദുല്‍ അസീസ്, ഭാസ്കരന് മുണ്ടക്ക ണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം ഹൈക്കോടതി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ തുടരുമെന്ന് സെക്രട്ടറി അറിയിച്ചു. ഫ്ലെ ക്സ് ബോര്‍ഡുകള്‍ പിടിച്ചെടുത്തതില്‍ നോട്ടീസ് നല്കി പിഴ ഈടാക്കും. നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോര്‍ഡുകളും ബാനറുകളും മറ്റുമെ ല്ലാം സംബന്ധിച്ച് ആഴ്ചയില്‍ രണ്ട് തവണ പരിശോധന നടത്താന്‍ എന്ഫോഴ്സ്മെ ന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുള്ളതായും സെക്രട്ടറി അറിയിച്ചു.
