ഒലവക്കോട്: പാമ്പുകടിയേറ്റുള്ള മരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ജില്ലയെ എത്തിക്കാന്‍ സര്‍പ്പ വളണ്ടിയര്‍മാര്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറ ഞ്ഞു. വനമഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷ ന്റെ ആഭിമുഖ്യത്തിലുള്ള സര്‍പ്പ വളണ്ടിയര്‍മാരുടെ പുതിയ ബാച്ചിന്റെ പരിശീലന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍.
പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെ ക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്കാന് സര്‍പ്പ വോളണ്ടിയര്‍മാര്‍ ക്ക് കഴിയുമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. വനം വകുപ്പ് നടത്തിയ ഈ പരിശീലനം ശ്ലാ ഘനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ജനങ്ങളുടെയും പാമ്പുകളുടെയും സം രക്ഷണം ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം സര്‍പ്പ വോളണ്ടിയര്മാര്ക്കുണ്ടെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വോളണ്ടിയര്‍മാര്‍ക്കുള്ള റെസ്ക്യൂ കിറ്റ് വിതരണവും ഇതോടൊപ്പം നടന്നു.
ഒലവക്കോട് ആരണ്യഭവന് ശിശുവാണി ഹാളില്‍ നടന്ന പരിപാടിയില്‍ ഈസ്റ്റേണ്‍ സര് ക്കിള് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന് അധ്യക്ഷനായി. ജില്ലാ പൊലീ സ് മേധാവി അജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രവികുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് രാജേ ഷ് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ സുമു സ്കറിയ, സി.പി അനീഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും മിഷന് സര്‍പ്പ മോഡല്‍ ഓഫിസറുമായ വൈ. മുഹമ്മദ് അന്‍വര്‍, പരിസ്ഥിതി പ്രവര്‍ത്തകയായ അന ന്യ, മണ്ണാര്‍ക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി ജിനേഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
