മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയില്‍ പുതിയ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴി തുറക്കുന്നു. സ്വിച്ച് ഓണ്‍ കര്‍മ്മം വിവിധ കേന്ദ്രങ്ങളില്‍ ഷംസുദ്ദീന് എം.എല്‍.എ നിര്‍വ്വ ഹിക്കും. നാളെ മുതല്‍ നാലുദിവസങ്ങളിലാണ് ഉദ്ഘാടനം നടക്കുക. നാളെ തെങ്കര പഞ്ചായത്ത്, മണ്ണാര്‍ക്കാട് നഗരസഭാ എന്നിവിടങ്ങളില്‍ നടക്കും. വൈകിട്ട് 6മണിക്ക് കൈതച്ചിറ ക്രിസ്തുജ്യോതി ചര്‍ച്ച് പരിസരം, 6:30ന് മാസപ്പറമ്പ് സെന്റര്‍, 6:45ന് മണലടി സെന്റര്‍, 7 മണിക്ക് പറശ്ശീരി സെന്റര്‍, 7:30ന് വടക്കുമണ്ണം ജുമാമസ്ജിദ് പരിസരം, 7:45ന് മണ്ണാര്‍ക്കാട് ആശുപത്രി ജംഗ്ഷന് രജിസ്റ്റര്‍ ഓഫിസ് റോഡ്, 8ന് തെന്നാരി സെന്റര്‍, 8:30ന് മുക്കണ്ണംആയുര്വേദ ആശുപത്രി മുന്‍വശം, 8:45ന് മുണ്ടേക്കരാട് സ്കൂള്‍ റോഡ്, 9ന് കുന്തിപ്പുഴ ജുമാമസ്ജിദ് പരിസരം എന്നിവിടങ്ങളില്‍ നടക്കും. മറ്റന്നാള്‍ കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വഹിക്കും. വൈകിട്ട് 6മണിക്ക് കണ്ടമംഗലം ക്രിസ്തുരാജ ചര്‍ച്ച് പരിസരം, 6:30ന് പുറ്റാനിക്കാട് ശ്രീ മാമ്പറ്റ ശിവ ക്ഷേത്ര പരിസരം, 7ന് കുണ്ട്ലക്കാട്, 7:30ന് കച്ചേരിപ്പറമ്പ് കുന്നശ്ശേരി മെയിന്‍ സെന്റര്‍ 8ന് 55-ാം മൈല്‍ ജംഗ്ഷന്, 8:30ന് വടശ്ശേരിപ്പുറം ഹൈസ്കൂള്‍ പരിസരം, 8:45ന് താഴെ അരിയൂര്‍ പിലാപ്പടി ജുമാമസ്ജിദ് പരിസരം, 9ന് ചങ്ങലീരി സി.എച്ച് മിനി സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. എട്ടിന് കുമരംപുത്തൂരിലെ മൂന്ന് സ്ഥലങ്ങളിലും അലനല്ലൂര്‍ പഞ്ചായത്തിലെ ആറിടങ്ങളിലും ഒമ്പതിന് അട്ടപ്പാടിയിലെ ആറിടങ്ങളിലും ഹൈമാസ്റ്റ്, മിനി മാസ്റ്റുകള്‍ തെളിയും.
