അലനല്ലൂര്‍: പൊതുവിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ ഫേ സ്ബുക്കില്‍ പ്രതികരിച്ച എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂള്‍ അധ്യാപകനായ ടി.കെ.അഷ്റഫ് മാസ്റ്ററെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ എടത്തനാട്ടുകര യതീംഖാന യില്‍ ജനകീയ പ്രതിഷേധം.സമൂഹത്തെ നേര്‍വഴിക്ക് നടത്താന്‍ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമം അപലപനീ യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഇത്തരം ശക്തമായ കടന്നുക യറ്റങ്ങള്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ ലംഘനവുമാണ് എന്നും ജനകീയ പ്രതി ഷേധം അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ.ഷംസുദ്ധീന് അധ്യക്ഷത വഹിച്ചു. മേഖല മുസ്ലിം ലീഗ് ട്രഷറര്‍ ടി.പി.മന്‍സൂര്‍ മാസ്റ്റര്‍, സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര് ടി.കെ.മുഹമ്മദ് മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സമദ് പുളിക്കല്‍, കെ.എന്‍.എം പൂക്കാടഞ്ചേരി ശാഖാ സെക്രട്ടറി ഹസ്സന് പുളിക്കല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹി ടി.കെ.മുസ്തഫ, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ശരീഫ് കാര, എം.എസ്.എഫ് മേഖല പ്രസിഡന്റ് മുസ്തഫ പൂക്കാട ഞ്ചേരി, സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് അംഗം നൗഷാദ് പുത്തങ്കോട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.
