അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ വിദ്യാര്‍ഥികളുടെ അമ്മമാര്‍ ക്കായി സ്കൂളും യുവഭാവന വായനശാലയും സംയുക്തമായി സാഹിത്യരചനാ ശില്പ ശാല സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് ടി.പി സഷീര്‍ അധ്യക്ഷനാ യി. യുവഭാവന വായനശാല ഭാരവാഹി കെ.രാംകുമാര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍.ഫൗസിയ ടീച്ചര്‍, വിദ്യാരംഗം കലാസാഹി ത്യവേദി കണ്‍വീനര്‍ കെ.ടി റെജീന ടീച്ചര്‍, ലൈബ്രേറിയന്‍ ടി.കെ ശങ്കരനാരായണന് എന്നിവര്‍ സംസാരിച്ചു. വായനാക്കുറിപ്പ് മത്സരത്തില്‍ 45ലധികം രക്ഷിതാക്കള്‍ പങ്കെടു ത്തു.
