കാഞ്ഞിരപ്പുഴ : ഗോത്രജനതയുടെ ആവാസപുന:സ്ഥാപനം ലക്ഷ്യമിട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് വിജയനഗറില്‍ നടപ്പിലാക്കുന്ന ആവാസമധുരം പാങ്ങോട് പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്, ആനമൂളി വന സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.ശാന്ത കുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വനമഹോത്സവത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ക്കും തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിബി കുര്യന്, ആനമൂളി വനസംരക്ഷണ സമിതി പ്രസിഡന്റ് ജുനൈസ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.എം മുഹമ്മ ദ് അഷ്റഫ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) എന്‍.പുരുഷോ ത്തമന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഫിറോസ് ബാബു, വി.എസ്.എസ്. സെക്രട്ടറി എം.മൊഹ മ്മദ് സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
