അധ്യാപകനെതിരായ നടപടി ജനാധിപത്യവിരുദ്ധം: എന്‍.ഷംസുദ്ദീന് എം.എല്‍.എ.
മണ്ണാര്‍ക്കാട്: സുംബ ഡാന്‍സ് വിഷയത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച അധ്യാപകനെതിരെ ഏകപക്ഷീയ നടപടി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും നടപടി അവസാനി പ്പിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ. കെ. എസ്.ടി.യു ഉപജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. വിവാദങ്ങളുണ്ടാക്കി അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാ നുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഒരു ഘടകങ്ങളു മായും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനിച്ച സൂംബ ഡാന്സുമാ യി ബന്ധപ്പെട്ട് മതപരമായ കാരണങ്ങളാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെതിരെയുള്ള നടപടി സമൂഹത്തില്‍ കൂടുതല്‍ ഭിന്നിപ്പുണ്ടാക്കാനും പൊതുവിദ്യാലയങ്ങളെ നിലനി ല്‍പ്പിനെ ദോഷകരമായി ബാധിക്കാനും ഇടയാക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
എതിര്‍പ്പ് പ്രകടപ്പിച്ചവരോട് ചര്‍ച്ച ചെയ്യാമെന്ന മന്ത്രിയുടെ വാക്ക് പോലും അധ്യാപക നെതിരെയുള്ള നടപടിയിലൂടെ പാഴ്വാക്കായി മാറിയിരിക്കുകയാണെന്ന് കെ.എസ്.ടി .യു. കുറ്റപ്പെടുത്തി. സുംബ പരിശീലിപ്പക്കണ്ടത് കൃത്യമായ പരിശീലനം നേടിയവരോ കായികാധ്യാപകരോ ആകണമെന്ന് സംഘടനകളെല്ലാം നേരത്തെ ചൂണ്ടിക്കാട്ടിയതാ ണ്. കൃത്യമായ പഠനം നടത്താതെയും വിദഗ്ധരോടും ഇത് നടപ്പിലാക്കേണ്ട അധ്യാപക രോടും ചര്‍ച്ച ചെയ്യാതെയാണ് നടപ്പാക്കുന്നതെന്നും കെ.എസ്.ടി.യു. ചൂണ്ടിക്കാട്ടി.
ടി.വി ഇബ്രാഹിം എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു. ഉപജില്ലാ പ്ര സിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് പാറോക്കോട്, വൈസ് പ്രസിഡന്റ്് ഇ.ആര് അലി, സെക്രട്ടറിമാരായ നാസര്‍ തേളത്ത്, കെ.പി.എ സലീം, ജില്ലാ പ്രസിഡന്റ് സി. എച്ച് സുല്‍ഫിക്കര്‍ അലി , സെക്രട്ടറി ഷൗക്കത്തലി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹുസൈന് കോളശേരി, ഹമീദ് കൊമ്പത്ത്, കെ.എ മനാഫ്, സൈദ് ഇബ്രാഹിം, സത്താര്‍ താനിയന്‍, ഉപജില്ല സെക്രട്ടറി ടി.പി മന്‍സൂര്‍, സി.പി ഷിഹാബുദ്ധീന്, നൗഷാദ് പുത്തന്‍കോട്, ഹംസ എന്നിവര്‍ സംസാരിച്ചു
