മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ലൈഫ്മിഷന് ഭവനപദ്ധതിയില്‍ മെല്ലെ പ്പോക്ക് ആരോപിച്ച് ഭരണസമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിപി.എം. അംഗത്തിന്റെ പ്രതിഷേധം. 13-ാം വാര്‍ഡ് മെമ്പര്‍ എ.എം ഷാജഹാനാണ് പ്ലക്കാര്ഡു യര്‍ത്തി പ്രതിഷേധിച്ചത്. പദ്ധതി നിര്‍വഹണം നടത്തേണ്ട ഉദ്യോഗസ്ഥര്‍ ഗുണഭോ ക്താക്കള്‍ക്ക് ആദ്യഗഡു യഥാസമയം നല്‍കുന്നില്ലെന്നാണ് ആക്ഷേപം. അര്‍ഹരായ മുഴുവന്‍പേര്‍ക്കും വീട് നല്കാന് ബജറ്റില്‍ പഞ്ചായത്ത് തുക നീക്കിവെച്ചിട്ടുണ്ട്. 250 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു നല്‍കാനുള്ള ഫണ്ടും വകയിരുത്തിയിട്ടുണ്ട്. നാല്പ്പ തിനായിരം രൂപ വീതം ഓരോ ഗുണഭോക്താവിനും നല്‍കാനുള്ള തുകയുണ്ടെങ്കിലും ഏഴുപേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. നൂറുകണക്കിന് ഗുണഭോക്താക്കള്‍ ഇതിനാല്‍ ദുരിതത്തിലാണ്. പദ്ധതി അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേ ഷണം പ്രഖ്യാപിക്കണമെന്നും യോഗത്തില്‍ മെമ്പര്‍ ആവശ്യപ്പെട്ടു. വിഷയം മേലധി കാരികളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് സെക്രട്ടറി ഇന്‍ചാര്‍ജ് ഓഫിസര്‍ അറിയിച്ച തോടെയാണ് മെമ്പര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പി.എം.എ.വൈ., ലൈഫ് മിഷന് പദ്ധതി എല്‍.ഡി.എഫ്. ഭരണസമിതി അട്ടിമറിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങളായ മൂന്നാം വാര്‍ഡ് മെംബര്‍ പി.ശോഭന, നാലാം വാര്‍ഡ് മെംബര്‍ വി.എസ്. ഉഷാദേവി എന്നിവരും പ്രതിഷേധിച്ചു. സമ്മതപത്രം നല്‍കിയിട്ടും ഒന്നാം ഗഡു നല്കി യില്ലെന്നും ഇരുവരും ആരോപിച്ചു. ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു അനുവദിക്കണ മെന്നാവശ്യപ്പെട്ടു ബി.ജെ.പിയുടെ നേത്യത്വത്തില്‍ നാളെ പഞ്ചായത്തിനു മുന്പില് പ്രതിഷേധ സമരം നടത്തും.
