മണ്ണാര്‍ക്കാട് : നഗരസഭയുടെ നൂതന പദ്ധതിയായ ടൂറിസം ഹബ് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ജന ങ്ങളെ ആകര്‍ഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വെബ്സൈറ്റ്, ഓഫിസ്, സ്റ്റാഫ്, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന് അധ്യക്ഷനായി. നഗരസഭാ വൈസ് ചെ യര്‍പേഴ്സണ്‍ കെ. പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍, ഷെഫീ ക്ക് റഹ്മാന്, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍, നഗരസഭാ സെക്രട്ടറി എം. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
