അലനല്ലൂര്‍ : സ്കൂളുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിധ്യം കണ്ടെത്താനും അപകടമൊഴിവാക്കുന്നതിനും വനംവകുപ്പിന്റെ സര്പ്പവളണ്ടിയര്മാര് നടത്തുന്ന ഉരഗ പരിശോധന മണ്ണാര്‍ക്കാട് മേഖലയിലും തുടങ്ങി. ആര്.ആര്.ടി. അംഗം അന്‍സാറിന്റെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ പരിശോധന നട ന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 13 സ്കൂളുകളില്‍ സംഘമെത്തി. കല്ലും വിറകും മറ്റും കൂടിക്കിടക്കുന്ന ഇടങ്ങള്‍, മാളങ്ങള്‍ എന്നിവടങ്ങളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ ഒരിടത്ത് നിന്നും പാമ്പുകളെ കണ്ടെത്തിയിട്ടില്ലെന്ന് സംഘം അറിയിച്ചു. അതേസമയം പാമ്പുകള്‍ വസിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സ്കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സാമൂഹിക വനവല്‍ക്കര ണ വിഭാഗത്തിന്റെ സര്പ്പമിഷന്റെ ഭാഗമായാണ് പരിശോധന. സര്‍പ്പ വളണ്ടിയര്‍മാ രായ പി.എ ഷൗക്കത്തലി, എ.അബ്ദുല്‍ റഹീം, പി.മണികണ്ഠന്, എന്‍.മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു. പരിശോധന തുടരും.
