കല്ലടിക്കോട്: ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്തെ അപകടവളവിന്റെ പുനര്നിര് മാണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിക്കണമെന്ന് ബി.ജെ. പി. കരിമ്പ പഞ്ചായത്ത് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തികള്‍ക്കായി കേ ന്ദ്രസര്‍ക്കാര്‍ 1.35 കോടി അനുവദിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നാടിന്റെ പൊതു പ്രശ്നത്തെ ജനപ്രതിനിധികള്‍ ഒരേമനസ്സോടെ കാണണം. റോഡിലെ കുന്നും, വളവും ഒഴിവാക്കി വീതി കൂട്ടണം. മുഴുവന്‍ സ്ഥലങ്ങളിലും അഴുക്കുചാലുകള്‍ നിര്‍മിച്ച് നടപ്പാ ത ഒരുക്കണം. റോഡ് പരിക്കനാക്കി റീടാര്‍ ചെയ്യണം. വിഷയത്തെ അതീവ ഗൗരവ ത്തോടെ കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബി.ജെ.പി. അറിയിച്ചു.
