കാഞ്ഞിരപ്പുഴ :ചിറക്കല്‍പ്പടി കമ്മ്യൂണിറ്റി ഡവലപ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് വിദ്യാര്‍ത്ഥി കളെയാണ് അനുമോദിച്ചത്. മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്‍ഫ് അബൂബക്കര്‍ അധ്യക്ഷനായി. കെ.വി.എ.റഹ്മാന് ബോധവത്കരണ ക്ലാസെടുത്തു. മുഹമ്മദ് ചെറൂട്ടി, വാര്‍ഡ് അംഗം സി.ടി അലി, പി.കെ അബദുള്‍ ലത്തീഫ്, ബാബു മങ്ങാടന്‍, അഷറഫലി, സി.ടി അഷറഫ്, കെ.ഫിറോസ്, കെ.നിയാസ് എന്നിവര്‍ സംസാരിച്ചു.
