മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജൂലായ് ഒന്ന് കരിദിനമാചരിച്ചു. ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ട്രഷറിക്ക് മുന്നില്‍ നടത്തിയ വിശദീകരണയോഗം ജില്ലാ സെക്രട്ടറി കെ.എം മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. പെന്ഷന് പരിഷ്കരണം നടപ്പിലാക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. നിയോ ജക മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷനായി. സെക്രട്ടറി ഗോപി പൂന്തോട്ടത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മറ്റുനേതാക്കളായ ഉണ്ണികൃഷ്ണന് പുളിയങ്കോട്, കെ.ജി ബാബു, വി.സുകുമാരന്‍, തോമസ് ആന്റണി, കെ.സി. എം ബഷീര്‍, സി.ജി മോഹനന്, ജയപ്രകാശന്‍, ഉസ്മാന്, ദാമോദരന്‍ നമ്പീശന്, ആലീസ് ആന്റണി, ജോളി ജോണ്‍, വി.ഡി പ്രേംകുമാര്‍, ഷാജി ആന്റണി, നാസര്‍ പാറോക്കോട്, മുഹമ്മദാലി പോത്തുകാടന്, അബൂബക്കര്‍, സുലൈമാന്‍, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
