മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-അലനല്ലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കുമരംപുത്തൂര്‍ പയ്യനെടം ഏരിയ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ കുമരംപുത്തൂര്‍ എ.യു.പി. സ്കൂളിന് മുന്നില്‍ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എ. സുധീഷ്, സെക്രട്ടറി ടി.പി. സുരേഷ്കുമാര്‍, മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി സി.ഹരിദാസന്, ജില്ലാകമ്മിറ്റിയംഗം എം.വി. രവീന്ദ്രന്, അജിത് കുമാര്‍, സുരേഷ്ബാബു, കെ.രതീഷ്, വി.ബാലകൃഷ്ണന്, കൃഷ്ണകുമാരി, ചാമി, അഭിലാഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
