മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപ കമായി ജുലൈ ഒന്നിന് ട്രഷറികള്‍ക്കു മുന്നില്‍ നടത്തുന്ന കരിദിന ധര്‍ണ മണ്ണാര്ക്കാ ട്ടും വിജയിപ്പിക്കാന്‍ കെഎസ്എസ്പിഎ നിയോജകമണ്ഡലം കണ്വെന്ഷന് തീരുമാ നിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജന് നിലത്തുമ്മാരെ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, സംസ്ഥാന കൗണ്‍സിലര്‍മാരായ അച്ചന് മാത്യു, കെ.ജി. ബാബു, വി. സുകുമാരന്‍, ജില്ലാ ജോ. സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, മറ്റു നേതാക്കളായ പി. ബാലഗോപാലന്, തോമസ് ആന്റണി, സി.ജി. മോഹനന്, കെ.സി.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
