മണ്ണാര്‍ക്കാട്: പള്ളിക്കല്‍ എ.യു.പി. സ്കൂളില്‍ വായനാമാസാചരണം എഴുത്തുകാരന് ബിനോയ് പുലാക്കോട് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് ധന്യ അധ്യക്ഷ യായി. പ്രധാന അധ്യാപിക കെ.ബീന, പി.ടി.എ. വൈസ് പ്രസിഡന്റ് ഐശ്വര്യ, എസ്. ആര്.ജി. കണ്‍വീനര്‍ മേഴ്സി ടീച്ചര്‍, സജീവ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സജീഷ് മാസ്റ്റര്‍ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. വായനാദിന ഗാനം, പോസ്റ്റര്‍ തയാറാക്കല്‍, പുസ്തക വിതരണം എന്നിവയും നടന്നു.
