മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മു ന്നോടിയായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേര് മണ്ഡലം സംഗമം 20,21,22 തിയതികളിലായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നടത്താന്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒമ്പത് മണ്ഡലങ്ങളി ലായി നടക്കുന്ന സംഗമത്തില്‍ ജില്ലയില്‍ നിന്നുള്ള ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒരു വാര്‍ഡില്‍ നിന്നും പ്രധാന അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് വേര് സംഗമം നടത്തുകയെന്ന് നേതാക്കള്‍ അറിയിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തില്‍ അമ്പത് ശതമാനം സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
കുരുത്തിച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിനോദ സഞ്ചാരം, വനംവകുപ്പ് മന്ത്രിമാര്‍, എം.പി., എം.എല്‍.എ, പഞ്ചായത്ത് എന്നി വര്‍ക്ക് നിവേദനം നല്‍കും. നിരന്തരം അപകടം സംഭവിക്കുന്ന കുരുത്തിച്ചാല്‍ പഠനം നടത്തിയശേഷം പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കാത്ത രീതിയിലുള്ള സുര ക്ഷിത വിനോദ സഞ്ചാര കേന്ദ്രമാണ് ആവശ്യമെന്നും യോഗം ചൂണ്ടിക്കാട്ടി. നെല്ലിപ്പുഴ ആനമൂളി റോഡിലെ പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിച്ചി ല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മണ്ണാര്‍ക്കാട്ട് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.നസീര്‍ ബാബു അധ്യക്ഷനായി. ഭാരവാഹികളായ തസ്നി സല്മാന്, ശ്യാംപ്രകാശ് മണ്ണാര്‍ക്കാട്, ഷാനിര്‍ ബാബു, മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ ഹസീബ്, സഞ്ജിത് അലനല്ലൂര്‍, ടിജോ.പി ജോസ്, അനു.എസ് ബാലന്, രമേഷ് ഗുപ്ത, സിജാദ് അമ്പലപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.
