മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരു ത്തേകുന്നതിനായി എന്‍.ഷംസുദ്ദീന് എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്ലെയിം (ഫ്യൂച്ചറി സ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് മണ്ണാര്‍ക്കാട്’സ് എഡ്യുക്കേഷന്‍)സമഗ്ര വി ദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എജ്യു കോണ്‍ക്ലേവ് 19ന് (വ്യാഴം) മണ്ണാര്‍ക്കാട് കോ ടതിപ്പടി എം.പി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് വി.കെ.ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടി വിജയിച്ച പ്രതിഭകളേയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് ജേതാക്കളെയും അനുമോദിക്കുന്നതിനും വിദ്യാഭ്യാസ രം ഗത്തെ നൂതനമായ ആശയങ്ങളും ഘടനാപരമായ പുതിയ മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്നതി നുമായി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും പ്രമുഖ അഭിനേത്രിയുമായ സുരഭി ലക്ഷ്മി എന്നിവര്‍ വിദ്യാര്‍ഥി പ്രതിഭകളുമായി സംവദിക്കും. എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ നൂറ് ശത മാനം വിജയ നേട്ടം കൈവരിച്ച മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് ചടങ്ങില്‍ പുരസ് കാരങ്ങള്‍ നല്‍കും. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കും.
സംഘാടക സമിതി യോഗം എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്ലെയിം കോര്‍ ഗ്രൂപ്പ് ചെയര്മാന് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. കണ്‍വീനര്‍ ഡോ.ടി. സൈ നുല് ആബിദ്, സിദ്ദീഖ് പാറോക്കോട് എന്നിവര്‍ സംസാരിച്ചു.
