പാലക്കാട് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീജില്ലാ മിഷന് ‘വിയര് ദ ചേഞ്ച്’ കാംപെയിന് പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍വ ഹിച്ചു. പുനരുപയോഗം, ഉല്‍പ്പന്നങ്ങളുടെ പരമാവധി ഉപയോഗം എന്നിവ പരിസ്ഥി തിക്ക് ഏറെ ഗുണമാകുന്നു എന്നത് കൂടുതല്‍ ജനകീയമാക്കുകയാണ് കാംപെയിന്റെ ലക്ഷ്യം. എന്റെ കേരളം പ്രദര്‍ശന മേളയില്‍ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പില്‍ നിന്നുള്ള സാരി ധരിച്ചാണ് ജില്ലാ കളക്ടറും മറ്റൊരാള്‍ ഉപയോഗിച്ച ഉപയോഗ യോഗ്യമായ വസ്ത്ര ങ്ങള്, ബാഗ്, ചെരുപ്പ്, ആഭരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടാണ് കൂടുംബശ്രീ ജില്ലാ മിഷന് ജീവനക്കാരും കാംപെയിന്റെ ഭാഗമായത്.
