മണ്ണാര്‍ക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ ചുമട്ടുതൊഴിലാളി മരിച്ചു. മണ്ണാര്‍ക്കാട് കോ ടതിപ്പടിയില് പരേതനായ കാട്ടിക്കുന്നന്‍ മുഹമ്മദിന്റെ മകന് അബ്ദുള്‍ ഗഫൂര്‍ (52) ആണ് മരിച്ചത്. കോടതിപ്പടിയിലെ ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു.)യാണ്. ഇന്നലെ ലോഡിറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പാലക്കാട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സ യില്‍ കഴിയവെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. നഗരത്തിലെ ചുമട്ടുതൊഴി ലാളിയായ അബ്ദുള്‍ ഗഫൂറിന്റെ വിയോഗം നാടിന് വേദനയായി. കരുതലിന്റെയും കരുണയുടേയും കൈയും മനസ്സായിരുന്നു അബ്ദുള്‍ ഗഫൂറിന്. അപകടമുഖങ്ങളില്‍ സ്വന്തംജീവന് മറന്ന് മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു. തിരക്കേറിയ കോടതിപ്പടി കവലയിലെ ഓരോ അപകടങ്ങളിലും ആദ്യം ഓടിയെ ത്തുക ഇദ്ദേഹമാണ്. പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാനും മുന്നിലുണ്ടാ കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കോടതിപ്പടി ജങ്ഷനിലെ വനിതാഹോട്ടലില് പാചക വാതക സിലിണ്ടറിന് തീപിടിച്ചപ്പോള്‍ രക്ഷകനായത് ഗഫൂറായിരുന്നു. ഹോട്ടലി ലുണ്ടായിരുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ പേടിച്ച് ഭയന്ന് പുറത്തിറങ്ങിയപ്പോള്‍ ഓടിയെത്തി ഉടന്‍ സിലിണ്ടറിന് മുകളില്‍ ചാക്കിട്ട് മൂടുകയും തുടര്‍ച്ചയായി വെള്ളമൊഴിച്ച് തീയണ യ്ക്കുകയുമായിരുന്നു. സ്വജീവന്‍ പണയപ്പെടുത്തി സാഹസികമായി തീയണച്ച ഗഫൂറി ന്റെ പരിശ്രമത്തെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. ദേശീയപാതയിലൂടെ രോഗി കളുമായി പായുന്ന ആംബുലന്‍സ് വഴിയൊരുക്കാന്‍ തിരക്കേറിയ പാതയിലേക്കിറങ്ങി ട്രാഫിക് പൊലിസിനൊപ്പം വാഹനങ്ങളെ വശങ്ങളിലേക്ക് ഒതുക്കാനും നിര്‍ത്താനു മെല്ലാം എപ്പോഴുമുണ്ടാകും. റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാരെ സഹായിക്കുകയും ചെയ്യും. ചുമട്ട് ജോലിയിലെ ഇടവേളകള്‍ക്കിടയില്‍ കോടതിപ്പടി കവലയിലെ കട യ്ക്ക്മുന്നിലുള്ള ബെഞ്ചില്‍ സുഹൃത്തുക്കളോടൊപ്പം ചെറുചിരിയമായി ഇരിക്കാറുള്ള ഗഫൂറിനെയാണ് എല്ലാവരും കാണുക. ആചിരി മാഞ്ഞുപോയതിന്റെ സങ്കടത്തിലാണ് നഗരവും. ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗഫൂറിന്റെ മരണമറിഞ്ഞ് വിവിധമേഖലയിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. ഗഫൂറിന്റെ ഭാര്യ: ഫൗസിയ. മക്കള്‍: ലുക്ക്മാന്‍, അബ്ദുള്ള, സെബിത. മരുമകന്: ബഷീര്‍.