അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്ത്തീ കരിച്ച എടത്തനാട്ടുകരയിലെ പൊന്‍പാറ – ചോലമണ്ണ് റോഡ് എന്‍. ഷംസുദ്ദീന് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയിഷാബി ആറാട്ടുതൊടി, സ്ഥിരം സമിതി അധ്യക്ഷരായ കെ. റംല,എം. ജിഷ,മറ്റു ജനപ്രതിനിധികളായ പി. ഷാനവാസ്, പി. ബഷീര്‍, മുന്‍ പ്രസിഡന്റ് കെ.ടി ഹംസപ്പ, എം. സിബ്ഹത്ത്, എം. അബൂബക്കര്‍, ഒ.നിജാസ്, ജോര്‍ജ്ജ്, കെ.പി സത്യബാല ന്, പി. ഹംസ, ടി.വി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
