പാലക്കാട് : നിര്‍മാണം നടക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സന്ദര്‍ശിച്ചു. നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ കെ ശാന്തകുമാരി എംഎല്‍എ, അംഗം പി.പി സുമോദ് എം.എല്‍.എ, നിയമസഭാ സമിതി അണ്ടര്‍ സെക്രട്ടറി വി ഒ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഡെപ്യൂട്ടി കള ക്ടര്‍ സക്കീര്‍ ഹുസൈന്, കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എ മുരളീധരന് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.മെഡിക്കല്‍ കോളേജില്‍ നിലവില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന മോര്‍ച്ചറി, പവര്‍ സ്റ്റേഷന്, ബോയിലര്‍ പ്ലാന്റ് എന്നിവ സന്ദര്‍ശിച്ച സമിതി, പ്രവൃത്തികള്‍ വിലയിരുത്തുകയും നിര്‍മാണം ആരംഭിക്കാനിരിക്കുന്ന ഫാര്‍മ സി, കാന്റീന് എന്നിവയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണത്തെ ക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. രോഗികളുടെ വാര്‍ഡ്, ഒ പി, ഫാര്‍മസി, ഐസിയു എന്നിവയും സന്ദര്‍ശിച്ചു. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന അധ്യാപകരുടെ തസ്തികകളില്‍ നിയമനം നടത്താനും കോളേജിനകത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ക്ക്നിര്‍ദ്ദേശം നല്കി. കാത്തിരിപ്പുകാര്ക്കു ള്ള വിശ്രമസ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വാര്‍ഡുകളില്‍ വെ ന്റിലേഷന് സൗകര്യം സ്ഥാപിക്കുക, രോഗികള്‍ വിശ്രമിക്കുന്ന ഭാഗങ്ങളില്‍ ഇരിപ്പിട സൗകര്യം, ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതി മു ന്നോട്ടുവച്ചു. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സീറ്റ് വര്‍ധനയുമായി ബന്ധ പ്പെട്ട അധികൃതരുടെ ആവശ്യങ്ങള്‍ ഈ മാസം അവസാനം നടക്കുന്ന സിറ്റിങ്ങില്‍ പരി ഗണിക്കുമെന്ന് സമിതി അറിയിച്ചു.
