അലനല്ലൂര്‍ : നിയമനാംഗീകാരം തടയുന്ന നിബന്ധനകള്‍ക്കെതിരെയും സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേയും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂണിറ്റ് പ്രതിഷേധിച്ചു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ തസ്തികകള്‍ വെട്ടിക്കുറക്കരുത്, ശമ്പള പരിഷ്കരണ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക,പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, ക്ഷാമ ബത്ത കുടിശ്ശികയും മുന്‍കാല പ്രാബല്യവുംഅനുവദിക്കുക, ഇംഗ്ലീഷ് അധ്യാപക തസ്തി കകള്‍ സംരക്ഷിക്കുക, പി.എസ്.സി. നിയമനം ത്വരിതപ്പെടുത്തുക, സംവരണ അട്ടിമറി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.ഉപജില്ലാ അസോസിയേറ്റ് സെ ക്രട്ടറി കെ.യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.അബ്ദുസ്സലാം അധ്യക്ഷനായി. വി.പി ഉമ്മര്‍, എം.അഷ്റഫ്, കെ.പി ഹാരിസ്, കെ.ടി സക്കീന, എ.സാലി ഹ, എ.സീനത്ത് അലി, പി.മുംതാസ്, കെ.അക്ബറലി, ടി.സാജി, പി.ബല്കീസ് ഇബ്രാ ഹിം, പി.സബ്ന എന്നിവര്‍ സംസാരിച്ചു.
