കല്ലടിക്കോട്: നമ്മള് ചാരിറ്റബിള്‍ ട്രസ്റ്റും കരിമ്പ ഫുഡ്സും സംയുക്തമായി നിര്ധനരാ യ നൂറോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സൗജന്യമായി നല്കി. സ്കൂള്‍ ബാഗ്, കുട ഉള്‍പ്പടെയുള്ളവയാണ് നല്‍കിയത്. മുസ്തഫ കോരംകളം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.ഷാജി അധ്യക്ഷനായി. പ്രസിഡന്റ് കെ.ബി സിബി, അനില്‍കുമാര്‍, ചന്ദ്രന്, സുനില്‍, സുധീഷ്, ജയന് എന്നിവര്‍ സംസാരിച്ചു. നിര്‍ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായപദ്ധതികളുള്പ്പടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മള് ചാരിറ്റബിള്‍ സൊസൈറ്റി പ്രാധാന്യം നല്‍കുന്നത്.
