മണ്ണാര്‍ക്കാട്: ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ‘ലഹരിമുക്ത കാമ്പസ് ബോധം കാംപെയിന്’ ജില്ലാതല ഉദ്ഘാടനം മുസ്ലിം ലീഗ് സം സ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു. എല്‍.എന്‍.എസ് ജില്ലാ പ്രസിഡന്റ് എം.ഹമീദ് ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.ടി.ജലീല്‍ മാസ്റ്റര്‍, ഐ.മുഹമ്മദ്, ജമാലുദ്ദീന്‍ ആനക്കര, എസ്.മുഹമ്മദ്, ഹമീദ് കൊമ്പത്ത്, കെ.ഹസ്സന് മാസ്റ്റര്‍, കോട്ടോപ്പാടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.റജീന ടീച്ചര്‍, എസ്.എ.എച്ച്.എം.ജി.,എച്ച്.എസ് ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് പി. മന്‍സൂറലി, കെ.എച്ച് ഫഹദ്, കെ.അബ്ദുള്ള, സി.ടി ഹംസ, കെ.ഫൈസല്‍, എം.ഷഫീഖ്, എ.ഉനൈസ് എന്നിവര്‍ പങ്കെടുത്തു.
