കല്ലടിക്കോട് : മലയോരഗ്രാമമായ മൂന്നേക്കറിലും പരിസരപ്രദേശങ്ങളില്‍ വര്‍ധിച്ചുവരു ന്ന കാട്ടാനശല്ല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) കരിമ്പ മണ്ഡലം കമ്മിറ്റി മൂന്നേക്കര്‍ ജംങ്ഷനില്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കരിമ്പ മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാര്‍ പരിയാനി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.ആര് രാധാകൃഷ്ണന്, കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, കര്‍ഷക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ മരങ്ങോലി, സംസ്ഥാന കമ്മിറ്റി അംഗം കെ.എം സന്തോഷ്, ജില്ലാ ജനറല്‍ സെക്രട്ടറി റെനി രാജ് കരിമാലത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ശരത്ത് ജോസ്, കരിമ്പ മണ്ഡലം വൈസ് പ്രസിഡന്റ് ടി.ആര് രമേഷ് എന്നിവര്‍ സംസാരിച്ചു.
