അഗളി:വാഹനത്തിന് മാര്‍ഗതടസമുണ്ടാക്കിയെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദി വാസി യുവാവിനെ മര്‍ദിച്ച് വൈദ്യുതിതൂണില്‍ കെട്ടിയിട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍ നിന്നും പാല്‍ശേഖരിക്കുന്ന വാഹ നത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്. 24ന് ഉച്ചകഴിഞ്ഞു നാലോടെ ചിറ്റൂര്‍ -പുലിയറ റോ ഡില് കട്ടേക്കാടാണ് സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍ മന:പൂര്‍വം വാഹനത്തിന് മുന്നില്‍ വീണതാണെന്ന് പറഞ്ഞു അതുവഴി വന്ന പിക്കപ്പ് വാനിലെ രണ്ട് പേര് മര്‍ദിച്ചെന്നാണ് മൊഴി. മര്‍ദനം സഹിക്കാനാകാതെ സജു കല്ലെടുത്തെറിഞ്ഞു. ഏറുകൊണ്ട പിക്കപ്പിന്റെ ചില്ലുപൊട്ടി. തുടര്‍ന്ന് വണ്ടിയി ലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരുകിലെ വൈദ്യുതിതൂണില്‍ കെട്ടിയിട്ടു. അര മണിക്കൂറിന് ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്. മര്‍ദനത്തിന്റേ യും കെട്ടിയിട്ടതിന്റേയും പരിക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവി നെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നുനല്‍കി പറഞ്ഞുയച്ചു. അസ്വസ്ഥതകള്‍ കൂടുത ലായതോടെ 26ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍വണ്ടി തടയുകയും കേടുവരുത്തു കയും ചെയ്തതായി ആദിവാസി യുവാവിനെതിരെ വാഹനത്തിന്റെ ഉടമ അഗളി പൊലി സില് പരാതി നല്‍കുകയായിരുന്നു.
news courtesy malayala manorama online
