കോട്ടോപ്പാടം : കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികള്‍ തമ്പടിക്കുന്നത് ഒഴിവാക്കാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പിലെ കാട് വെട്ടിനീക്കല്‍ പ്രവൃ ത്തികളാരംഭിച്ചു. ഇന്ന് രാവിലെയാണ് വനപാലകരും ഫാമിലെ ജീവനക്കാരും പ്രവൃ ത്തികളിലേര്പ്പെട്ടത്. തേക്കുപ്പതി, കുണ്ടുകുളങ്ങര,നായര്‍കുണ്ട് പ്രദേശങ്ങളില്‍ വന്യ ജീവിസാന്നിദ്ധ്യം കുറയ്ക്കുകയാണ് ലക്ഷ്യം. കുണ്ടുകുളങ്ങര ഭാഗത്ത് 12 ഏക്കറോളം വരുന്ന സ്ഥലത്താണ് വലിയതോതില്‍ കാടുവളര്‍ന്ന് നില്‍ക്കുന്നത്. ഇവിടെയാണ് അടിക്കാടുകള്‍ വെട്ടിത്തെളിക്കല്‍ തുടങ്ങിയത്.18 കാട് വെട്ട് യന്ത്രങ്ങള്‍ ഇതിനായി ഉപയോഗിച്ചു. വനപാലകരും ഫാമിലെ തൊഴിലാളികളും ഉള്‍പ്പടെ 36 പേര് ദൗത്യത്തില്‍ പങ്കാളികളായി. കുറച്ചുദിവസങ്ങളായി ഫാമിനകത്ത് രണ്ട് കാട്ടാനകള്‍ നിലയുറപ്പിച്ചി ട്ടുണ്ട്. ഫാമിനടുത്തായുള്ള ഇരുപതോളം കുടുംബങ്ങള്‍ക്കും സമീപപ്രദേശങ്ങള്‍ക്കും ഇവ ഭീതിസൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കാട്ടാനകളെ തുരത്താനും വനംവകുപ്പ് നട പടിയാരംഭിച്ചിട്ടുണ്ട്. പന സുലഭമായി കിട്ടുന്നതിനാലാണ് സൈലന്റ്വാലി വനത്തില്‍ കാട്ടാനകള്‍ ഇവിടേക്കെത്തുന്നത്. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം നടന്ന പ്രവൃത്തി കള്‍ക്ക് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രവൃ ത്തികള് നടക്കുന്നതിനാല്‍ ഫാമിലും സമീപപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കാട്ടാന കള്‍ ജനവാസ മേഖലകളായ തിരുവിഴാംകുന്ന്, കുണ്ടുകുളങ്ങര, തേക്കുപ്പതി, ഇരട്ടവാരി, കാപ്പുപറമ്പ്, മുറിയംകണ്ണി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വഴിയാത്രക്കാരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.വന്യജീവികളെ പ്രതിരോധിക്കുന്നതിനായി ഫാമിന് ചുറ്റും വൈദ്യുതി തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചിട്ടു ണ്ട്. അടുത്തമാസത്തോടെ ഇത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഗവേഷണ കേ ന്ദ്രം അധികൃതര്‍ അറിയിച്ചു.
