മണ്ണാര്‍ക്കാട് : കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവല്‍ ക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകള്‍. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നില്ക്കുന്ന ഈ വകുപ്പുകള്‍, ഒന്പ ത് വര്‍ഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കി.
ആധുനിക മ്യൂസിയം കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്, ഓരോ മ്യൂസിയവും ഓരോ കഥ പറ യുന്ന അനുഭവമാക്കി മാറ്റുന്ന ‘തീമാറ്റിക് മ്യൂസിയം’ എന്ന ആശയം സംസ്ഥാനത്ത് വിജ യകരമായി നടപ്പാക്കി. ദേശീയ തലത്തില്‍ ശ്രദ്ധേയമായ തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ പയ്യാമ്പലത്ത് കൈത്തറിയുടെ കഥ പറയുന്ന കൈ ത്തറി മ്യൂസിയവും വയനാട് ജില്ലയിലെ കുങ്കിച്ചിറയില്‍ ഗോത്രവര്‍ഗ സംസ്കാരം ആ ലേഖനം ചെയ്യുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയവും നാടിന് സമര്‍പ്പിച്ചു. 2016 മുതല്‍ 2025 വരെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ 25 പുതിയ മ്യൂസിയങ്ങള്‍ക്ക് രൂപം നല്കാ നും ഇരുപതോളം മ്യൂസിയം പദ്ധതികള്‍ പുരോഗമിപ്പിക്കാനും സാധിച്ചത് ഈ രംഗത്തെ വലിയ മുന്നേറ്റമാണ്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ മ്യൂസിയങ്ങളെയും സ്മാരകങ്ങളെയും കൂടുത ല്‍ ജനകീയമാക്കാനുള്ള പദ്ധതികളും വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. സംസ്ഥാനത്ത് മ്യൂസിയം പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന നോഡല്‍ ഏജന്‍സി യായ കേരളം മ്യൂസിയം (കങഇഗ) ഇത്തരത്തില്‍ രാജ്യത്ത് തന്നെ ഒരെയൊരു മാതൃക യാണ്. നിസ്സംശയം പറയാം, കേരളം ഇന്ന് രാജ്യത്തെ മ്യൂസിയങ്ങളുടെ ഹബ്ബായി മാറുക യാണ്.
ഈ കാലയളവിലെ പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നാണ് രാജാ രവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി യും അനുബന്ധ ആമുഖ ഗ്യാലറിയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എ. കെ.ജിയുടെ സ്മരണാര്‍ത്ഥം പെരളശ്ശേരിയില്‍ നിര്‍മ്മിച്ച എ.കെ.ജി. സ്മൃതി മ്യൂസിയം ഉദ്ഘാടനത്തിന് സജ്ജമായി. കല്യാശ്ശേരി ചന്തപ്പുരയില്‍ തെയ്യം മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു, കോഴിക്കോട് ആര്‍ട്ട് ഗ്യാലറി കൃഷ്ണ മേ നോന് മ്യൂസിയത്തിന്റെ കെട്ടിടം പുരാവസ്തു വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃ ത്തികള് നിര്‍വഹിച്ച് പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയ ത്തില്‍ സന്ദര്‍ശകരുടെ വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി ആധുനിക സാങ്കേ തിക മികവില്‍ ഗൈഡഡ് ടൂര്‍ നടപ്പിലാക്കാനുള്ള പ്രവൃത്തികള്‍ക്ക് തുടക്കമായി.
മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും മ്യൂസിയം കമ്മീഷന് പ്രവര്‍ത്തനമാരംഭിച്ചു. മ്യൂസിയം നയം ആവിഷ്കരിച്ച് നടപ്പാക്കു കയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഏഴ് പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം, ഇടുക്കി പൈതൃക മ്യൂസി യം, സംഗീതപാരമ്പര്യത്തെ മുന്‍നിര്‍ത്തി സജ്ജീകരിച്ച പാലക്കാട് പൈതൃക മ്യൂസി യം,എറണാകുളം പൈതൃക മ്യൂസിയം തുടങ്ങിയവ ഗവേഷണ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതാണ്.
കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം സമഗ്ര പുനസജ്ജീകരണം, പത്മനാഭപുരം കൊട്ടാ രം മ്യൂസിയം സമഗ്ര പുനസജ്ജീകരണം എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. മലപ്പു റം വന്നേരിയില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്റേതായി അവശേഷിക്കുന്ന വലിയ കിണ റിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവര്‍ത്തി ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. സംരക്ഷിത സ്മാരകങ്ങളായ തിരൂരങ്ങാടിയിലെ പഴയ ഹജൂര്‍കച്ചേരി മന്ദിരം, ചരിത്രപ്രസിദ്ധമായ ആറ്റിങ്ങല്‍ കൊട്ടാരം, നിയമസഭാ സുവര്‍ണ ജൂബിലി മ്യൂസിയം, കടവുംഭാഗം സിനഗോ ഗ്, അറയ്ക്കല്‍കെട്ട്, പത്മനാഭപുരം കൊട്ടാരത്തിലെ മ്യൂസിയം കെട്ടിടം, ഹില്‍പാലസ് സമുച്ചയത്തിലെ പത്തുമുറി, വിളമ്പുപുര, ചെറിയ ഊട്ടുപുര, തൃശൂര്‍ എരട്ടച്ചിറ കോവി ലകം, വടകര കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, ആലുവ യു.സി കോളജിലെ കച്ചേരി മാളിക, തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസ്, തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേ ത്രം, പുനലൂര്‍ തൂക്കുപാലം, നെടുമ്പ്രയൂര്‍തളി ക്ഷേത്രം, കോട്ടയം ജില്ലയിലെ പുണ്ഡ രീകപുരം ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, കൊല്ലം ജില്ലയിലെ ഇളയിടത്ത് വലിയ കോയിക്കല്‍ കൊട്ടാരം, എറണാകുളം ജില്ലയിലെ വരാപ്പുഴ സെന്റ് ജോര്‍ജ് ചര്‍ച്ച്, ഹില്‍പ്പാലസ് സമുച്ചയത്തിലെ നാലുകെട്ട് എന്നിവയുടെ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.
ശ്രീകണ്ഠാപുരം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം സജ്ജീകരണം, പത്മനാഭപുരം കൊട്ടാര സമുച്ചയത്തിലെ ഹോമപ്പുര,ഹില്‍പ്പാലസ് കൊട്ടാര സമുച്ചയത്തിലെ നേത്യാരമ്മ ബംഗ്ലാവ്, തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങ ള്‍, കോഴിക്കോട് കോര്‍പ്പറേഷന്റെ പൈതൃക മന്ദിരം, തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലുകള്‍ എന്നിവയുടെ സംരക്ഷണ പ്രവൃ ത്തികള് പുരോഗമിക്കുകയാണ്. വയനാട് ജില്ലയിലെ കുഞ്ഞോം പ്രദേശത്തെ സമഗ്ര പുരാവസ്തു സര്‍വേയും പുരോഗമിക്കുന്നു. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുകയും വരുംതലമുറയ്ക്ക് വിജ്ഞാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി നില നിര്‍ത്തുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
