അഗളി : പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത ബാലവേദി കുട്ടികള്‍ക്കായി ജില്ലാ ലൈ ബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സഹവാസ ക്യാംപിന് മുക്കാലിയില്‍ തുടക്കമായി. ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യുട്ടിവ് അംഗം വി.കെ ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എന്‍ മോഹനന് മാസ്റ്റര്‍, സംസ്ഥാന കൗണ്‍സിലര്‍ എം.ഉണ്ണികൃഷ്ണന്, ജില്ലാ ലൈബ്രറി കൗണ് സില് അംഗം എസ്.എസ് കാളിസ്വാമി, മണ്ണാര്‍ക്കാട് താലൂക്ക് സെക്രട്ടറി കേശവന് മാസ്റ്റര്‍, ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി സി.വിജയന്, ജില്ലാ കമ്മിറ്റി അംഗം കെ.എന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് വി.രാമന്‍കുട്ടി, എം.വി രാജന് മാസ്റ്റര്‍, കേലു മാസ്റ്റര്‍, ഹരിദാസന് മാസ്റ്റര്‍, ടി.പി വിനോദന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. കഥ, കവിത, സംവാദക്കൂട്ടം, കാടറിയല് എന്നീ പരിപാടികളോടൊപ്പം ദൃശ്യാ നുഭവമൊരുക്കലും ക്യാംപിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
