മണ്ണാര്‍ക്കാട്: ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യവെ പര്‍ദ്ദ ചക്രത്തിനിടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് പരിക്ക്. ചങ്ങലീരി റോഡില്‍ ഒന്നാംമൈല്‍ ഭാഗത്തുവെച്ച് ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. കൂമ്പാറ ചേരി ക്കപ്പാടം സ്വദേശിനി മൈമൂന (48)നാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവരുടെ തലയ്ക്കാണ് പരിക്കേ റ്റിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
