മണ്ണാര്‍ക്കാട് : നഗരത്തിലെ വിദേശമദ്യവില്പനശാലയ്ക്ക് മുന്നിലുണ്ടായ സംഘര്‍ഷ ത്തില്‍ ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി യുടെ അറസ്റ്റ് രേഖപ്പെടുത്തി. തെങ്കര കൈതച്ചിറ കോരടിയില് സാജന് (36) ആണ് അറ സ്റ്റിലായത്. മറ്റൊരു പ്രതിയായ കൈതച്ചിറ കളത്തില്‍തൊടി ഗഫൂറിനെ വ്യാഴാഴ്ച അറ സ്റ്റ് ചെയ്തിരുന്നു. സാജനെ ആശുപത്രിപ്പടിയില്‍ ദേശീയപാതയോരത്തുള്ള മദ്യവില്പന ശാല കെട്ടിട വളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആക്രമണം നടത്തിയ രീതിയും മറ്റും പ്രതി പൊലിസിനോട് വിശദീകരിച്ചു. സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വ ത്തില്‍ എസ്.ഐ. കെ.പി സുരേഷ്, എ.എസ്.ഐമാരായ പ്രശോഭ്, ഉണ്ണികൃഷ്ണന്, സീനി യര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്, സുനില്‍കുമാര്‍, സിവില്‍ പൊ ലിസ് ഓഫിസര്‍മാരായ നസീം, സ്മിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജനെ വ്യാഴാഴ്ച രാത്രി കൈത ച്ചിറക്ക് സമീപമുള്ള മാസപ്പറമ്പില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. തുടര്‍ന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച വൈകിട്ടാണ് മദ്യവില്‍പ്പനശാലക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായത്. കോട്ടോപ്പാടം കണ്ട മംഗലം അമ്പാഴക്കോട് സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. കുപ്പിവെള്ള വില്‍പ്പനക്കാ രനില്‍ പണം നല്‍കാതെ പ്രതികള്‍ വെള്ളകുപ്പികളെടുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരക്കേറിയ ദേശീയ പാതയോരത്തുള്ള വിദേശവില്പ്പനശാലയ്ക്ക് മുന്നിലുണ്ടായ സംഘര്‍ഷം കൊലപാത കത്തില്‍ കലാശിച്ചത് നാടിനെ നടുക്കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടാനായത് പൊലിസിന്റെ മികവായി.
